Share this Article
KERALAVISION TELEVISION AWARDS 2025
പലസ്തീന്‍ തടവുകാരെ മോചിപ്പിച്ച് ഇസ്രയേല്‍
Israel Releases Hundreds of Palestinian Prisoners

ഹമാസ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണപ്രകാരം പലസ്തീന്‍ തടവുകാരെ മോചിപ്പിച്ച് ഇസ്രയേല്‍. വെസ്റ്റ് ബങ്കിലെ ജയിലിലുള്ള 90 പേരെയാണ് മോചിപ്പിച്ചത്. പ്രതീക്ഷിച്ചതിലും മണിക്കൂറുകള്‍ വൈകിയായിരുന്നു മോചനം.

ഇതിനിടെ ജയിലിന് പുറത്ത് തമ്പടിച്ചവരെ പിരിച്ചുവിടാന്‍ സുരക്ഷാസേന ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിന്റെ ആദ്യദിവസം തന്നെ 90 പേരെയും മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ ഉറപ്പ് നല്‍കിയിരുന്നു. അതേസമയം ഹമാസ് മോചിപ്പിച്ച ഇസ്രയേല്‍ തടവുകാര്‍ കുടുബാംഗങ്ങളെ കണ്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories