Share this Article
News Malayalam 24x7
എയർ ഇന്ത്യ സൗദി വിമാനങ്ങൾ ഒക്ടോബർ 24 വരെ സർവീസ് നടത്തില്ല
Air India

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കൽ നീട്ടി എയര്‍ ഇന്ത്യ. ഒക്ടോബര്‍ 24 വരെ സൗദിയിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തില്ലെന്നാണ് അറിച്ചിരിക്കുന്നത്. സൗദിയില്‍ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ താത്ക്കാലികമായി റദ്ദാക്കിയത്. യാത്രക്കാര്‍ക്കായുള്ള റീ ഫണ്ടും യാത്രാ തീയതികള്‍ മാറ്റാനുള്ള സൗകര്യവും എയര്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഔദ്യോഗികമായി അറിയിച്ചു. ഒക്ടോബര്‍ 9നും 25 നും ഇടയിലുള്ള യാത്രയ്ക്കായി ഒക്ടോബര്‍ 15നോ അതിനുമുമ്പോ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് നവംബര്‍ 10 വരെ സൗജന്യമായി യാത്രാ തീയതി ഒരുതവണ മാറ്റാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories