Share this Article
News Malayalam 24x7
പേരാൽ ചുവട്ടിൽ ചാഞ്ഞിരുന്ന് കായൽഭംഗി ആസ്വദിക്കാം, നാന്തിരിക്കൽ കടവ് 31 ന് തുറക്കും
വെബ് ടീം
posted on 28-12-2024
1 min read
nanthirikkal kadavu

കൊല്ലം: നവീകരണം കഴിഞ്ഞ അഷ്ടമുടി കായലിന്റെ പ്രധാന ബ്യൂട്ടി സ്പോട്ടായ  പെരിനാട് നാന്തിരിക്കൽ കടവ് ഡിസംബർ  31 ന് വൈകിട്ട് നാലുമണിയോടെ  മേയർ പ്രസന്ന ഏണസ്റ്റ് സഞ്ചാരികൾക്കായി തുറന്ന് കൊടുക്കും .ഒരിക്കൽ അഷ്ടമുടി കായലിനെ ഇന്ത്യയുടെ പൂങ്കുയിൽ സരോജിനി നായിഡു വിശേഷിപ്പിച്ചത് ഇന്ത്യയുടെ ബ്യൂട്ടി സ്പോട്ടെന്നായിരുന്നു . 

കൊല്ലം കോർപ്പറേഷന്റെ ‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് നാന്തിരിക്കൽ കടവ് നവീകരിച്ചത്. ഇരിപ്പിടങ്ങളും കൽപ്പടവുകളും സ്ഥാപിച്ചു. പേരാലുകളാണ്  നാന്തിരിക്കൽ കടവിന്റെ  പ്രകൃതിക്ക് കൂടുതൽ ഭംഗി നൽകുന്നത് .പേരാലിന്റെ പശ്ചാത്തലത്തിൽ അഷ്ടമുടിക്കായൽത്തീരത്ത് ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിൽ ചാഞ്ഞിരുന്ന് കായൽഭംഗി ആസ്വദിക്കാൻ നിരവധിപേർ എത്തിത്തുടങ്ങി.

സേവ് ദി ഡേറ്റ്, വിവാഹ ഫോട്ടോഷൂട്ട്, ജന്മദിനാഘോഷം, കൂട്ടായ്മകൾ തുടങ്ങിയവയുടെ മെയിൻ  പോയിന്റായി ഇതിനകം ഇവിടം മാറിക്കഴിഞ്ഞു.ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കരിമീനും കപ്പയും നൽകാനുള്ള കുടുംബശ്രീ അയൽക്കൂട്ട സംരംഭം തുടങ്ങാൻ ഉദ്ദേശ്യമുണ്ടെന്ന് പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ പറഞ്ഞു . പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന അഷ്ടമുടി കായലിന്റെ ഭംഗി  സഞ്ചാരികൾ എത്തുന്നതിൽ ഒരു പ്രധാന പങ്ക്  വഹിക്കുന്നുണ്ട് . നാടിന്റെ പ്രധാന ആകർഷണമായ  നാന്തിരിക്കൽ കടവിൽ ഇനി സഞ്ചാരികളുടെ പ്രവാഹം ആയിരിക്കും  .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article