Share this Article
News Malayalam 24x7
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ വരുന്നു! 12 സ്റ്റേഷനുകളുടെ വിവരങ്ങൾ പുറത്ത്
വെബ് ടീം
posted on 10-06-2025
8 min read
12 Stations Revealed for India's First Bullet Train

ഇന്ത്യയുടെ റെയിൽവേ ചരിത്രത്തിലെ ഒരു പുതിയ യുഗം യാഥാർത്ഥ്യമാകാൻ പോകുന്നു. മണിക്കൂറുകൾ നീണ്ട യാത്രകൾ വെറും മിനിറ്റുകളിലേക്ക് ചുരുക്കുന്ന, ഇന്ത്യയുടെ അഭിമാന പദ്ധതി - മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ! ഈ സ്വപ്ന പദ്ധതിയുടെ ഏറ്റവും പുതിയ വിവരങ്ങൾ എന്തൊക്കെയാണ്? എവിടെയൊക്കെയാണ് സ്റ്റേഷനുകൾ? എന്ന് നമുക്ക് യാത്ര ചെയ്യാൻ സാധിക്കും? നമുക്ക് വിശദമായി നോക്കാം.

എന്താണ് ഈ പദ്ധതി?

ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ പാതയാണിത്.

ദൂരം: 508 കിലോമീറ്റർ.

പാത: മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ.

സ്റ്റേഷനുകൾ: യാത്രാമധ്യേ മൊത്തം 12 സ്റ്റേഷനുകൾ.

യാത്ര എവിടെയൊക്കെ? 12 സ്റ്റേഷനുകൾ.

മഹാരാഷ്ട്രയിൽ താനെ, വിരാർ, ബോയ്സർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. അവിടെ നിന്ന് ട്രെയിൻ ഗുജറാത്തിലേക്ക് കടക്കുന്നു.ആദ്യം വാപ്പി, പിന്നെ വിനോദസഞ്ചാരത്തിന് പ്രാധാന്യം നൽകി ബിലിമോറ,തുടർന്ന് ഇന്ത്യയുടെ ടെക്സ്റ്റൈൽ ഹബ്ബായ സൂറത്ത്,പിന്നാലെ വ്യവസായ കേന്ദ്രമായ ഭറൂച്ച്,സാംസ്കാരിക നഗരമായ വഡോദര, കാർഷിക-ക്ഷീര മേഖലയായ ആനന്ദ്/നദിയാദ്,ഗുജറാത്തിന്റെ സാമ്പത്തിക തലസ്ഥാനമായ അഹമ്മദാബാദ്,അവസാനം സബർമതി സ്റ്റേഷനിൽ യാത്ര അവസാനിക്കും.സബർമതി സ്റ്റേഷനെ അഹമ്മദാബാദ് മെട്രോയുമായി ബന്ധിപ്പിക്കും. അതുകൊണ്ട് നഗരത്തിനുള്ളിലെ യാത്രയും വളരെ എളുപ്പമാകും.


പണികൾ എവിടെ വരെയായി? എന്ന് യാത്ര തുടങ്ങാം?

ഇതാണ് എല്ലാവർക്കും അറിയേണ്ട പ്രധാന കാര്യം. പണികൾ അതിവേഗം പുരോഗമിക്കുകയാണ്.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനായ സൂറത്തിലേത് ഏകദേശം പൂർത്തിയായിക്കഴിഞ്ഞു എന്ന് കേന്ദ്രമന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. ജപ്പാനിൽ ഇതിനായുള്ള ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇതിനകം ആരംഭിച്ചുകഴിഞ്ഞു.ഇനി സർവീസ് എന്ന് തുടങ്ങും എന്ന കാര്യത്തിൽ ചെറിയൊരു ആശയക്കുഴപ്പമുണ്ട്. ട്രയൽ റണ്ണുകൾ അടുത്ത വർഷം തന്നെ ആരംഭിച്ചേക്കും.


2026-ൽ സർവീസ് ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, 2029-ഓടെ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. അപ്പോൾ, ഇന്ത്യയുടെ അതിവേഗ റെയിൽവേ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. മുംബൈ-അഹമ്മദാബാദ് യാത്രയുടെ സമയം ഗണ്യമായി കുറയ്ക്കുന്ന ഈ പദ്ധതിക്കായി നമുക്ക് കാത്തിരിക്കാം.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories