Share this Article
News Malayalam 24x7
കോടമഞ്ഞ് പുല്‍കുന്ന രണ്ടാംമൈല്‍ വ്യൂപോയിന്റ്‌
 Second Mile Viewpoint

ഇടുക്കി മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് രണ്ടാംമൈല്‍ വ്യൂപോയിന്റും പരിസര പ്രദേശങ്ങളും. മലനിരകളെ പുല്‍കിയിറങ്ങുന്ന കോടമഞ്ഞും തേയിലച്ചെടികളാല്‍ പച്ചവിരിച്ച മലഞ്ചെരുവും രണ്ടാംമൈലിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നു. മൂന്നാറിലേക്കുള്ള യാത്രയില്‍ രണ്ടാംമൈലില്‍ ഇറങ്ങി വിശ്രമിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയുമൊക്കെയാണ് സഞ്ചാരികള്‍ യാത്ര തുടരാറ്.

മൂന്നാറിന്റെ പ്രവേശന കവാടമാണ് രണ്ടാംമൈല്‍. മൂന്നാര്‍ തൊട്ടരികില്‍ എത്തിയെന്ന് സഞ്ചാരികളെ വിളിച്ചറിയിക്കുന്ന ഭൂപ്രകൃതി.മൂന്നാറിലേക്കുള്ള യാത്രക്കിടെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് രണ്ടാംമൈല്‍ വ്യൂപോയിന്റും പരിസര പ്രദേശങ്ങളും.

മലനിരകളെ പുല്‍കിയിറങ്ങുന്ന കോടമഞ്ഞും തേയിലച്ചെടികളാല്‍ പച്ചവിരിച്ച മലഞ്ചെരുവും രണ്ടാംമൈലിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നു.ഇടക്കിടെ തണുത്ത കാറ്റ് വീശികൊണ്ടിരിക്കും. മഴ പെയ്താല്‍ പ്രദേശമാകെ മഞ്ഞ് മൂടും.തെളിഞ്ഞ കാലാവസ്ഥയെങ്കില്‍ ദൂരേക്ക് പരന്നകാഴ്ച്ചയൊരുക്കും രണ്ടാംമൈല്‍.

മൂന്നാറിലേക്കുള്ള യാത്രയില്‍ രണ്ടാംമൈലില്‍ ഇറങ്ങി വിശ്രമിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയുമൊക്കെയാണ് സഞ്ചാരികള്‍  യാത്ര തുടരാറ്. മഴമാറിയതോടെ മൂന്നാര്‍ സഞ്ചാരികളാല്‍ കൂടുതല്‍ സജീവമാകുകയാണ്.രണ്ടാംമൈലും പതിയെ പതിയെ സഞ്ചാരികളുടെ തിരക്കിലമരും.കോടമഞ്ഞ് പുല്‍കുന്ന രണ്ടാംമൈലിന്റെ മനോഹരകാഴ്ച്ച സഞ്ചാരികള്‍ക്കെത്ര ആസ്വദിച്ചാലും മതിയാവാറില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article