സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇടുക്കി വാഗമണ്ണിൽ സഞ്ചാരികളുടെ തിരക്ക്. പ്രകൃതിയുടെ തണുപ്പും സാഹസിക വിനോദസഞ്ചാര സാധ്യതകൾ ആസ്വദിക്കാനുമാണ് സഞ്ചാരികൾ വാഗമണ്ണിലേക്ക് എത്തുന്നത്.
കത്തുന്ന സൂര്യനു കീഴിൽ ഒരല്പം തണലു തേടുകയാണ് എല്ലാവരും. എന്നാൽ കേരളം ചുട്ടുപൊള്ളുമ്പോഴും വാഗമണ്ണിൻ്റെ പ്രഭാതങ്ങൾ മഞ്ഞ് മൂടി കിടക്കുന്നു. മഞ്ഞ് പുതച്ച മലനിരകളിലൂടെ ഒരു യാത്ര.അഡ്വഞ്ചർ പാർക്കിൽ സാഹസിക വിനോദ സഞ്ചാരത്തിൻ്റെ പുതു കാഴ്ച്ചകൾ .
കണ്ണാടിപ്പാലം. റോക്കറ്റ് ഇജക്റ്റർ,ജയൻ്റ് സ്വിംഗ്,സിപ് ലൈൻ,സ്കൈ സൈക്ലിംഗ്,സ്കൈ റോളർ,ഒപ്പം ആകാശത്തു കൂടി പറന്ന് കാഴ്ചകൾ കാണാൻ പാരാഗ്ലൈഡിംഗ്. ഇതെല്ലാം ആസ്വദിച്ച് വാഗമണ്ണിൻ്റെ കുളിരിൽ അലിയാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല.
സീസൺ ആരംഭിക്കുന്നതിന് മുമ്പു തന്നെ വാഗമണ്ണിൽ സഞ്ചാരികളുടെ തിരക്കാണ്. അവധിക്കാലം ആകുന്നതോടെ സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തും.മഞ്ഞുമൂടിയ വാഗമണ്ണിൻ്റെ കുളിരും കാഴ്ച്ചകളും അവർക്കായി കാത്തിരിക്കുകയാണ്.