Share this Article
News Malayalam 24x7
കേരളത്തിലേക്കുള്ള ബസുകളിൽ 5000 രൂപ വരെ നിരക്ക്? പരാതിപ്പെടാൻ ഹെൽപ്പ് ലൈൻ നമ്പർ
വെബ് ടീം
posted on 28-10-2024
1 min read
Kerala Bus Fares Skyrocket to 5000 Rupees,

ബെംഗളൂരുവിൽ നിന്നുള്ള   സ്വകാര്യ ബസുകൾ അവധിക്കാലങ്ങളിലും വാരാന്ത്യങ്ങളിലും വലിയ നിരക്കുകളാണ് ഈടാക്കാറുള്ളത്. നാട്ടിൽ പോകാൻ ട്രെയിൻ ടിക്കറ്റുകൾ ലഭിക്കാത്ത മലയാളികൾ വലിയ തുക നൽകിയാണ് നാട്ടിലേക്കുള്ള ബസുകളിൽ ടിക്കറ്റ് എടുക്കാറുള്ളത്.

മലയാളികൾ അടക്കമുള്ളവർ നേരിടുന്ന ഈ പ്രശ്നത്തിൽ  കർണാടക ഗതാഗത വകുപ്പ് ഇടപെട്ടിരിക്കുകയാണ്. അമിത നിരക്കുമായി ബന്ധപ്പെട്ട് യാത്രക്കാർ നേരിടിന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഉയർന്ന നിരക്ക് ഈടാക്കുന്ന ബസുകളെക്കുറിച്ച് പരാതിപ്പെടാൻ ഒരു ഹെൽപ്‌ലൈൻ നമ്പറും പ്രവർത്തിക്കുന്നുണ്ട്.

ദീപാവലി പോലുള്ള തിരക്കേറിയ സമയങ്ങളിൽ കേരളത്തിലേക്കുള്ള ബസുകളിൽ 5000 രൂപ വരെ നിരക്ക് ഈടാക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഇത്തരം അനധികൃത നിരക്കുകൾ ഈടാക്കുന്ന ബസ് ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

പരാതിപ്പെടാൻ വിളിക്കുക: 9449863429, 9449863426

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories