Share this Article
News Malayalam 24x7
മൂന്നാറിലെ അന്തരീക്ഷ താപനില താഴേക്ക്
munnar

ഇടുക്കി മൂന്നാറിലെ അന്തരീക്ഷ താപനില താഴേക്ക്.വൈകാതെ അന്തരീക്ഷ താപനില പൂജ്യത്തിനും താഴേക്കെത്തുമെന്നാണ് പ്രതീക്ഷ.

താപനില പൂജ്യത്തിനടുത്തേക്കെത്തിയതോടെ പലയിടത്തും പുല്‍മേടുകളില്‍ മഞ്ഞിന്‍ കണങ്ങള്‍ പുതഞ്ഞ് കാഴ്ച്ച വളരെ മനോഹാരമായിട്ടുണ്ട്.ശൈത്യമാസ്വദിക്കാന്‍ മൂന്നാറില്‍ സഞ്ചാരികളുടെ തിരക്കും വര്‍ധിച്ചു.

തെക്കിന്റെ കാശ്മീരായ മൂന്നാറില്‍ തണുപ്പുകാലമാരംഭിച്ചു. അന്തരീക്ഷ താപനില ദിവസവും കുറയുന്ന സ്ഥിതിയുണ്ട്.വൈകാതെ  താപനില പൂജ്യത്തിനും താഴേക്കെത്തുമെന്നാണ് പ്രതീക്ഷ.കന്നിമല, ദേവികുളം, അരുവിക്കാട്, ചെണ്ടുവരൈ,സൈലന്റുവാലി തുടങ്ങിയ ഇടങ്ങളിലൊക്കെയും രണ്ട് ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞ രാത്രിയിലെ അന്തരീക്ഷ താപനില.

താപനില പൂജ്യത്തിനടുത്തേക്കെത്തിയതോടെ പലയിടത്തും പുല്‍മേടുകളില്‍ മഞ്ഞിന്‍ കണങ്ങള്‍ പുതഞ്ഞ് കാഴ്ച്ച വളരെ മനോഹാരമായിട്ടുണ്ട്.

വട്ടവട മേഖലയിലും ശൈത്യം അനുഭവപ്പെടുന്നുണ്ട്.പാമ്പാടും ചോല ദേശിയോദ്യാനത്തിലെ പുല്‍മേടുകളില്‍ മഞ്ഞിന്‍ കണങ്ങളുറഞ്ഞ ദൃശ്യങ്ങള്‍ നവമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ശൈത്യമാസ്വദിക്കാന്‍ മൂന്നാറില്‍ സഞ്ചാരികളുടെ തിരക്കും വര്‍ധിച്ചു.

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്കായി റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും വലിയ തിരക്കനുഭവപ്പെടുന്നുണ്ട്.രാത്രികാലത്തും പുലര്‍ച്ചെയുമാണ് മൂന്നാറില്‍ വലിയ തണുപ്പനുഭവപ്പെടുന്നത്.കാര്‍മേഘമൊഴിഞ്ഞതോടെയാണ് മൂന്നാറില്‍ തണുപ്പ് കാലമാരംഭിച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് മൂന്നാറില്‍ ഏറ്റവും കുറഞ്ഞ താപനില  അനുഭവപ്പെട്ടത്.അന്ന് മൈനസ് ഒന്നായിരുന്നു താപനില.വിദേശികളേയും സ്വദേശികളേയും ഒരേ പോലെ ആകര്‍ഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാര്‍.

2023ല്‍ ഏകദേശം 15 ലക്ഷത്തിന് മുകളില്‍ അഭ്യന്തര വിനോദസഞ്ചാരികള്‍ മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങിയതായാണ് കണക്ക്.താപനില മൈനസിലേക്ക് പോകുന്നതോടെ ഇത്തവണ സഞ്ചാരികളുടെ തിരക്ക് വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories