ഇന്ത്യൻ റെയിൽവേയിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഒരു വലിയ സന്തോഷവാർത്ത!ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരു ആപ്പ്, ട്രെയിൻ എവിടെയെത്തിയെന്ന് അറിയാൻ മറ്റൊരു ആപ്പ്, ഭക്ഷണം ഓർഡർ ചെയ്യാൻ വേറൊരെണ്ണം, പരാതി നൽകാൻ ഇനിയൊരെണ്ണം... ഈ ബുദ്ധിമുട്ടുകൾക്കെല്ലാം ഇനി വിട.
ഇന്ത്യൻ റെയിൽവേ ഇതെല്ലാം ഒന്നാക്കി ഒരു പുതിയ സൂപ്പർ ആപ്പ് പുറത്തിറക്കിയിരിക്കുന്നു. പേര്: റെയിൽവൺ (RailOne).
CRIS, അതായത് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്, വികസിപ്പിച്ച ഈ ഒരൊറ്റ ആപ്പ് മതി ഇനി നിങ്ങളുടെ എല്ലാ ട്രെയിൻ യാത്രകൾക്കും.
എന്തെല്ലാമാണ് റെയിൽവണ്ണിന്റെ പ്രധാന സവിശേഷതകൾ എന്ന് നോക്കാം:
ഒന്നാമതായി, റിസർവ്ഡ്, അൺ-റിസർവ്ഡ് ടിക്കറ്റുകൾ ഈ ആപ്പിലൂടെ തന്നെ ബുക്ക് ചെയ്യാം.
രണ്ടാമത്, ട്രെയിനിന്റെ ലൈവ് സ്റ്റാറ്റസ്, അതായത് ട്രെയിൻ എവിടെയെത്തി, ഏത് പ്ലാറ്റ്‌ഫോമിൽ വരും എന്നെല്ലാം കൃത്യമായി അറിയാം.
നിങ്ങളുടെ PNR സ്റ്റാറ്റസ് പരിശോധിക്കാം, ബുക്ക് ചെയ്ത ടിക്കറ്റുകളുടെ വിവരങ്ങളെല്ലാം 'My Bookings'-ൽ കാണാം.
കോഷ് പൊസിഷൻ ഫൈൻഡർ ഉപയോഗിച്ച് നിങ്ങളുടെ കോച്ച് പ്ലാറ്റ്‌ഫോമിൽ എവിടെ വരുമെന്ന് എളുപ്പത്തിൽ കണ്ടെത്താം.
യാത്രയ്ക്കിടയിൽ നിങ്ങളുടെ സീറ്റിലേക്ക് ഭക്ഷണം ഓർഡർ ചെയ്യാം.
ടിക്കറ്റ് ക്യാൻസൽ ചെയ്താൽ റീഫണ്ട് വിവരങ്ങൾ ട്രാക്ക് ചെയ്യാനും, റെയിൽ മദാദ് (Rail Madad) വഴി പരാതികൾ നൽകാനും ഇതിൽ സൗകര്യമുണ്ട്.
ഏറ്റവും വലിയ ഗുണം എന്തെന്നാൽ, ഇനി ഒന്നിലധികം പാസ്‌വേഡുകൾ ഓർത്ത് വെക്കേണ്ട. നിങ്ങളുടെ IRCTC അല്ലെങ്കിൽ UTS യൂസർനെയിം ഉപയോഗിച്ച് ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതി. എല്ലാം ഒരിടത്ത്, വളരെ എളുപ്പത്തിൽ. പണമിടപാടുകൾ സുരക്ഷിതമാക്കാൻ റെയിൽവേയുടെ സ്വന്തം ഡിജിറ്റൽ വാലറ്റായ ആർ-വാലറ്റും (R-Wallet) ഈ ആപ്പിൽ ലഭ്യമാണ്.