Share this Article
KERALAVISION TELEVISION AWARDS 2025
വയനാട്ടിലെ പ്രധാന ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് എട്ട് മാസങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു
വെബ് ടീം
posted on 16-10-2024
1 min read
Kuruvadweep in Mananthavady, Wayanad

വയനാട്ടിലെ ഒരു പ്രധാന ഇക്കോടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് എട്ട് മാസങ്ങള്‍ക്കുശേഷം വീണ്ടും തുറന്നു. ഹൈക്കോടതിയുടെ കര്‍ശന നിബന്ധനകളോടെയാണ് തുറന്നത്. ദിവസേന 400 സഞ്ചാരികള്‍ക്ക് മാത്രമാണ്  പ്രവേശനം അനുവദിച്ചിട്ടുള്ളത്.

പള്ളംപോള്‍ കാട്ടാന ആക്രമണത്തില്‍ പാക്കത്ത് പോൾ പടമലയില്‍ അജീഷ് എന്നിവർ കൊല്ലപ്പെട്ടതോടെയാണ് ദ്വീപിലേക്കുള്ള പ്രവേശനം നിർത്തിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മറ്റ് ഇക്കോടൂറിസം കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ടി വന്നു. സര്‍ക്കാരിന്റെ അപ്പീലിന്‍റെ അടിസ്ഥാനത്തില്‍ ഈ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കാന്‍ അനുമതി ലഭിച്ചു. സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്. 

അതേസമയം, ടിക്കറ്റ് വരുമാനം പങ്കുവക്കുന്നതുമായി ബന്ധപ്പെട്ട ഡിടിപിസിയും വനംവകുപ്പും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. ദ്വീപില്‍ പ്രവേശനത്തിന് ഇപ്പോള്‍ രണ്ടിരട്ടി നിരക്കാണ് ഈടാക്കുന്നത്. ഒരു വ്യക്തിക്ക് 220 രൂപയാണ് പ്രവേശന ഫീസ്. ദ്വീപില്‍ 400 പേരില്‍ മാത്രം പ്രവേശനം അനുവദിച്ചിട്ടുള്ളത്.

സൂചിപ്പാറ, ചെമ്പ്രപീക്ക്, മീന്‍മുട്ടി, കാറ്റുകുന്ന്, ആനച്ചോല്‍ എന്നിവിടങ്ങളിലേക്കും അടുത്ത ദിവസങ്ങളില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കും. ഇതിനിടെ, ഈ കേന്ദ്രങ്ങളില  നിരക്കുകളുടെ വർദ്ധനവിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories