Share this Article
News Malayalam 24x7
വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
Air India Cancels Several Flights

ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളങ്ങളിലെ ഇറാന്‍ ആക്രമണത്തിന് പിന്നാലെ തകരാറിലായി വ്യോമഗതാഗതം. മിഡില്‍ ഈസ്റ്റിലേക്കടക്കം വിവിധ സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. മിഡില്‍ ഈസ്റ്റിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും വടക്കേ അമേരിക്കയുടെയും യൂറോപ്പിന്റെയും കിഴക്കന്‍ തീരവുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളും ഉടന്‍ നിര്‍ത്തിവയക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. ന്യൂയോര്‍ക്ക്, ന്യൂവാര്‍ക്ക്, ചിക്കാഗോ, വാഷിംഗ്ടണ്‍, ടൊറന്റോ എന്നീ അഞ്ച് വടക്കേ അമേരിക്കന്‍ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് പല വിമാനങ്ങളും റദ്ദാക്കേണ്ടി വന്നു. കൊച്ചി-അബുദാബി വിമാനം തിരികെ വിളിച്ചു, ദോഹ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌കറ്റില്‍ ഇറക്കി, കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് 12.50 ന് പുറപ്പെടേണ്ട വിമാനം റദ്ദാക്കി, രാത്രി 11.25ന് കൊച്ചിയില്‍ എത്തേണ്ടിയിരുന്ന അബുദാബി വിമാനം വൈകി, കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഇത്തിഹാദിന്റെ അബുദാബി വിമാനം തിരികെ വിളിക്കുന്ന സാഹചര്യമുണ്ടായി. ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനം, കൊച്ചിയില്‍ എത്തേണ്ട ഖത്തര്‍ എയര്‍വേസ് വിമാനം തുടങ്ങിയ വിമാനങ്ങളും വൈകുമെന്നും അധികൃതര്‍ അറിയിച്ചു. പിന്നീട് വ്യോമ പാത തുറന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നുള്ള 3  എയര്‍ അറേബ്യ വിമാനങ്ങള്‍  സര്‍വ്വീസ് നടത്തി. എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നീ വിമാനങ്ങളാണ് സര്‍വ്വീസ് നടത്തിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article