Share this Article
KERALAVISION TELEVISION AWARDS 2025
പ്രവാസിയെ വീട്ടിനുള്ളില്‍ കഴുത്തു മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
The expatriate was found dead inside the house with his throat cut

കോട്ടയം അടിച്ചിറയില്‍ പ്രവാസിയെ വീട്ടിനുള്ളില്‍ കഴുത്തു മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടിച്ചിറ റെയില്‍വേ ഗേറ്റിനു സമീപത്തുള്ള വീട്ടിലാണ് സംഭവം. രാവിലെ വീട്ടിലെ കിടപ്പു മുറിയില്‍ കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് നിലയില്‍ ലൂക്കോസിനെ ഭാര്യയാണ്  കണ്ടത്. തുടര്‍ന്ന് ഇവര്‍ ഗാന്ധിനഗര്‍ പോലീസില്‍ വിവരം നല്‍കി. വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. സ്വയം കഴത്തു മുറിച്ച് ജീവനൊടുക്കിയതാകാം എന്നാണ് പൊലീസ് നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories