Share this Article
News Malayalam 24x7
തൃശ്ശൂര്‍ കാടുക്കുറ്റിയില്‍ സൂപ്പർമാർക്കറ്റിൽ തീപിടുത്തം; മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം
Fire breaks out in supermarket in Thrissur Katukuti; A loss of Rs.3 lakhs

തൃശ്ശൂര്‍ ചാലക്കുടി കാടുക്കുറ്റിയില്‍ ഹയസൂപ്പർമാർക്കറ്റിൽ തീപിടുത്തം.മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം.വെളുപ്പിന്  അഞ്ചരയോടെയാണ് തീപിടുത്തം ഉണ്ടായത്. 

സൂപ്പർമാർക്കറ്റിൽ നിന്നും പുക ഉയരുന്നത്  സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ആണ്  ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും സൂപ്പർമാർക്കറ്റ് അധികൃതരെയും വിവരമറിയിച്ചു. ഇവര്‍ അറിയിച്ചതനുസരിച്ച് ഉടൻ  ഫയർഫോഴ്സ് സ്ഥലത്തെത്തി . നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ  നിയന്ത്രണവിധേയമാക്കിയത്.

മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി സൂപ്പര്‍മാര്‍ക്കറ്റ് അധികൃതർ പറഞ്ഞു.റാക്ക്, സീലിംഗ്, പച്ചക്കറി എന്നീ വിഭാഗങ്ങള്‍ കത്തിനശിച്ചു. പെഡസ്റ്റൽ ഫാനിൽ നിന്നും തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories