Share this Article
KERALAVISION TELEVISION AWARDS 2025
വേദനകളുടെ ലോകത്ത് ഒറ്റപ്പെട്ടവരെ ചേര്‍ത്തുപിടിച്ച് പാലിയേറ്റീവ് സംഗമം
A palliative gathering bringing together the lonely in a world of pain

വേദനകളുടെ ലോകത്ത് ഒറ്റപ്പെട്ടവരെ ചേര്‍ത്തുപിടിച്ച്  പാലിയേറ്റീവ് സംഗമം. കാസറഗോഡ് ചെറുവത്തൂരില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം  സിനിമാതാരം പി.പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദവും ജനകീയ പാലിയേറ്റീവ് സമിതിയും സംയുക്ത ആഭിമുഖ്യത്തിലാണ് സ്നേഹക്കൂട് പാലിയേറ്റീവ് സംഗമം സംഘടിപ്പിച്ചത്.  ഗവണ്‍മെന്റ് ഫിഷറീസ്  വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന  സംഗമം സിനിമാതാരം പി.പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍  ഉദ്ഘാടനം ചെയ്തു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള അധ്യക്ഷയായി. സിനിമ -സീരിയല്‍ താരം  ഉണ്ണി രാജ് ചെറുവത്തൂര്‍, വിനയന്‍ പിലിക്കോട് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായായി പങ്കെടുത്തു. പാലിയേവ് രോഗികള്‍ക്കായി വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories