Share this Article
KERALAVISION TELEVISION AWARDS 2025
ഒഴിവായത് വൻ ദുരന്തം; തൃശ്ശൂരിൽ പാചകവാതക സിലിണ്ടറുമായി പോയ വാഹനത്തിന് തീപിടിച്ചു
A major disaster was avoided; A vehicle carrying a cooking gas cylinder caught fire in Thrissur

വാതക സിലണ്ടറുകള്‍  കൊണ്ടുപോവുകയായിരുന്ന ടെമ്പോയ്ക്ക് തീപിടിച്ചു. നാട്ടുകാരും ഡ്രെെവറും ചേര്‍ന്ന് തീ അണച്ചു. ഒഴിവായത് വന്‍ ദുരന്തം.  മണലി മടവാക്കരയില്‍ ശനിയാഴ്ച രാവിലെ 11ഓടെ ആയിരുന്നു  സംഭവം. പുതുക്കാട്ടെ  ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് കത്തിയത്. വാഹനം കത്തുമ്പോള്‍ 40 സിലണ്ടറുകളാണ് ഉണ്ടായിരുന്നത്. സിലണ്ടര്‍ ഇറക്കിയശേഷം വണ്ടി  സ്റ്റാര്‍ട്ട് ചെയ്യുമ്പോഴാണ് തീപിടുത്തമുണ്ടായത്. കാബിനിലേക്കും തീപടര്‍ന്നു. ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് തീകെടുത്തി. ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. പുതുക്കാട് നിന്നും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. തീ നിയന്ത്രണവിധേയമായപ്പോള്‍ സിലണ്ടര്‍ ഇറക്കിവെക്കുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories