Share this Article
News Malayalam 24x7
മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ നിന്നും കടലില്‍ വീണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
The body of the laborer who fell from the boat while fishing was found

 തൃശ്ശൂർ: ചാവക്കാട് തിരുവത്രയിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള യാസീൻ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളി ബംഗാൾ സ്വദേശി ബാസുദേവ് ഗിരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 8.15 ഓടെ തൊട്ടാപ്പ് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് കടലിൽ ഏഴ് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നാനി സ്വദേശികളുടെ മത്സ്യബന്ധന ബോട്ടിൻ്റെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. തിങ്കളാഴ്ച്ച വൈകീട്ട് ആറോടെ ചാവക്കാട് തിരുവത്ര പടിഞ്ഞാറ് കടലിൽ 5 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ബാസുദേവ് ഗിരി കടലിൽ വീണത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories