Share this Article
News Malayalam 24x7
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
Postmortem Report of Neyyatinkara Gopan Released

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സമാധി വിവാദത്തെ തുടർന്ന്  കല്ലറ തുറന്നു പുറത്തെടുത്ത ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയവാൽവിന് രണ്ട് ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ.

പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി. ​

ഗോപന്റെ മരണം വിവാദമായതിനെ തുടർന്നാണ് കല്ലറ പൊളിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. നേരത്തെ, പ്രാഥമിക റിപ്പോർട്ട് പ്രകാരം അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് ​ഗോപൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories