Share this Article
KERALAVISION TELEVISION AWARDS 2025
കല രാജുവിനെ തട്ടിക്കൊണ്ടു പോയ കേസ്‌;പ്രതികളുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കും
Kala Raju

എറണാകുളം കൂത്താട്ടുകുളത്ത് നഗരസഭ കൗണ്‍സിലര്‍ കല രാജുവിനെ  തട്ടിക്കൊണ്ടു പോയ കേസില്‍ സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

എറണാകുളം പ്രിന്‍സിപ്പിള്‍സ് സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സിപിഐഎം ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോവുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതികളുടെ വാദം. കേസില്‍ നേരത്തെ നാല് സിപിഐഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories