ആരും അലിഞ്ഞു പോകുന്ന സ്വരം.. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ആലാപനം. മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന് ഇന്ന് എണ്‍പതാം പിറന്നാള്‍. ആശംസകള്‍ നേര്‍ന്ന് ആരാധകരും സിനിമാ ലോകവും.
ആരും അലിഞ്ഞു പോകുന്ന സ്വരം.. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ആലാപനം.. നിരവധി മധുര ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ഭാവഗായകന്‍ പി ജയചന്ദ്രന് ഇന്ന് എണ്‍പതാം പിറന്നാള്‍. സംഗീത ലോകത്ത് എന്നും നിറഞ്ഞ് നില്‍ക്കുന്നതാണ് ഭാവഗായകന്റെ ശബ്ദം.
1944 മാര്‍ച്ച് 3 ന് കുംഭത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ജനനം. കൊച്ചി രാജകുടുംബാംഗമായ രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ച് മക്കളില്‍ മൂന്നാമന്‍. കാലത്തിന് സ്പര്‍ശിക്കാനാവാത്ത നിത്യഹരിതശബ്ദം. വികാര വിചാരങ്ങളെ ഭാവതീവ്രമായി പാട്ടിലേക്ക് കൊണ്ടുവന്ന മധുര ശബ്ദം. ആ ശബ്ദം കേട്ടാലും മതിയാകില്ല..
പാടുന്ന പാട്ടുകളൊക്കെയും കേള്‍വിക്കാരുടെ ചുണ്ടുകളില്‍ വീണ്ടും മൂളിക്കുന്ന മാന്ത്രികന്‍. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഗാനങ്ങളില്‍ സംഗീതലോകം അഭിരമിച്ചുനില്‍ക്കുമ്പോഴായിരുന്നു പി. ജയചന്ദ്രന്റെ വളര്‍ച്ച. 1960 മുതല്‍ 1985 വരെ മലയാള ഗാനശാഖയില്‍ യേശുദാസ് എന്ന കൊടുങ്കാറ്റിന് മുന്നില്‍ അടിപതാറാതെ നിന്ന ഒരേയൊരു വന്‍മരം.
പാടി പാടി ആ ശബ്ദം മോഹിപ്പിക്കുകയാണ്. കേട്ട് കേട്ട് ആ ഭാവം മോഹിക്കുകയാണ്. ഇത്തവണ ഭാവഗായകന്റെ എണ്‍പതാം ജന്മദിനം കടന്നുപോകുന്നത് ആഘോഷങ്ങളില്ലാതെയാണ്. ശാരീരികമായ അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ ഇത്തവണ തൃശ്ശൂരിലെ വീട്ടില്‍ വിശ്രമത്തിലാണ് പി. ജയചന്ദ്രന്‍.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങള്‍ ആലപിച്ചുകഴിഞ്ഞു. പ്രായത്തിന്റെ അസ്വസ്ഥതകളുണ്ടെങ്കിലും ജയചന്ദ്രന്റെ പാട്ടിന് ഇന്നും നിറയൗവനം