79-ാം സ്വാതന്ത്ര്യദിനാഘോഷനിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവര്‍ണപതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിനം രാജ്യത്തിന്റെ ഉത്സവമെന്ന് രാജ്യത്തെ അഭിസംഭോധന ചെയ്ത് മോദി പറഞ്ഞു.
പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംഭോധന ചെയ്ത മോദി പാക്കിസ്ഥാനെതിരെയും ആഞ്ഞടിച്ചു. പാകിസ്ഥാന്‍ ആണവായുധം കാട്ടി വിരട്ടേണ്ടെന്നും സിന്ധു നദി ജലകരാറില്‍ പുനരാലോചനയില്ലെന്നും മോദി പറഞ്ഞു.
അമേരിക്കയുടെ പകരച്ചുങ്കം നടപടിയെയും നരേന്ദ്രമോദി പരോക്ഷമായി പരാമര്‍ശിച്ചു. ഡോളറിനേയും പൗണ്ടിനേയും ആശ്രയിക്കേണ്ടെന്നും സ്വന്തം കഴിവിലും കരുത്തിലും വിശ്വസിക്കണമെന്നും മോദി പറഞ്ഞു.
ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്‌ക്കരണം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധനങ്ങള്‍ക്ക് വില കുറയുന്നത് സാധാരണക്കാര്‍ക്ക് ആശ്വാസകരമാകും. ഉത്പന്നങ്ങള്‍ക്ക് വില കുറയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സ്വാതന്ത്ര്യദിനത്തില്‍ പുതിയ പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി വികസിത ഭാരത തൊഴില്‍ പദ്ധതി മൂന്നര കോടി യുവാക്കള്‍ക്ക് പ്രയോജനകരമാകുമെന്നും മോദി വ്യക്തമാക്കി.