Share this Article
News Malayalam 24x7
ഇമ്മിണി ബല്യ ചിരി മാഞ്ഞിട്ട് 31 വർഷങ്ങൾ | Vaikom Muhammad Basheer |
31 years since Immini Baliya's smile faded

സാഹിത്യത്തിന്റെ  സുൽത്താൻ ഓർമയായിട്ടു ഇന്നേക്ക് 31 വർഷം. ബഷീർ സാഹിത്യലോകത്തിന് വലിയ നഷ്ടമാണെങ്കിലും അദ്ദേഹത്തിന്റെ രചനകൾ എക്കാലവും പ്രസക്തമാണ്.


വിപ്ലവത്തിന്റെ അഗ്നി ജ്വാലകൾ എങ്ങും ആളിപ്പടർന്ന് ഉയരട്ടെ. ഇന്നത്തെ സമുദായഘടന എല്ലാം കത്തി ദഹിച്ച് സുഖ സമ്പൂർണ്ണവും സമത്വസുന്ദരവുമായ പുതിയ ലോകം സംജാതമാവട്ടെ. കാലത്തിലേക്ക്  തുറന്നിട്ട മനസാക്ഷിയുടെ ജാലകപഴുതിലേക്ക് സാഹിത്യ രചനയുടെ സുഗന്ധം സമ്മാനിച്ച  വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വാക്കുകളാണ് ഇവ. കാലത്തിന് മുന്നേ സഞ്ചരിച്ച ഇദ്ദേഹത്തിന്റെ വാക്കുകൾ ഒരുപക്ഷെ ഇന്ന് ചർച്ച ചെയ്യപ്പെടേണ്ട ഒന്നായി മാറേണ്ടതായിരുന്നു.  അത്തരത്തിൽ മൂർച്ചയുള്ള വാക്കുകളും കഥപത്രങ്ങളുമായിരുന്നു ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ രചനകൾ.

ഒരു ജീവിതത്തിന് ഇത്രയ്ക്കു വൈവിധ്യമാകാമെന്നു മനസ്സിലാകുന്നത് ബഷീറിന്റെ  രചനകളിലൂടെ  കടന്നുപോകുമ്പോഴാണ്. ഓരോ വ്യക്തികളിലും അത് പ്രകടവുമായിരുന്നു. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, മതിലുകള്‍, പ്രേമലേഖനം, അനര്‍ഘനിമിഷം തുടങ്ങിയവ ബഷീറിന്റെ ശ്രദ്ധേയമയ നോവലുകളാണ്. കഥയും കഥാപാത്രങ്ങളുമായി പിറവിഎടുക്കാൻ മാൻഗോസ്റ്റീൻ ഇന്നും തല എടുപ്പൊടെ വൈലാലിൽ വീട്ടുമുറ്റത്ഉണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article