ഇന്ന് ശ്രീകൃഷ്ണ ജയന്തി. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് ശോഭായാത്രകളും പ്രത്യേക പരിപാടികളും നടക്കും. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലും രാവിലെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.അഷ്ടമി രോഹിണി നാളിൽ ഇരുന്നൂറോളം വിവാഹങ്ങൾ നടക്കാനിരിക്കുന്നത്.ശ്രീ ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ടും ഉണ്ടാകും.