പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. വിപുലമായ പരിപാടികളോടെയാണ് ബിജെപി രാജ്യമെമ്പാടും മോദിയുടെ പിറന്നാള്‍ ആഘോഷിക്കുന്നത്. ദരിദ്ര പശ്ചാത്തലത്തിലെ ബാല്യകാലം. RSS പ്രചാരകനായുള്ള യൗവനം. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ ജീവിതം. 1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തിലെ മെഹ്സാന പട്ടണത്തിലായിരുന്നു മോദിയുടെ ജനനം. RSS ലൂടെയാണ് മോദി രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1985 ല്‍ ബിജെപിയിലെത്തി.. 2001 വരെ പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. 2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലേറിയ മോദി പിന്നീട് അധികാര കസേരയില്‍ നിന്ന് ഇറങ്ങേണ്ടി വന്നിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലേറിയ മോദി 2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റു. 2019 ലും 2024 ലും രാജ്യഭരണം മോദിയുടെ കൈകളില്‍ ഭദ്രം..
എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അധികാരത്തിന്റെ മൂന്നാമൂഴം അത്ര എളുപ്പമായിരുന്നില്ല. നിരവധി വെല്ലുവിളികള്‍ നേരിട്ടു., മണിപ്പൂര്‍ കലാപം, പൗരത്വ നിയമം തുടങ്ങി വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി മോദിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു.. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു വഖഫ് ഭേതഗതി ബില്ല് നടപ്പാക്കിയത്.. 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഒപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കിയതും മോദി സര്‍ക്കാരിനെയും മോദിയുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ ജീവിതവും എടുത്തുകാണിക്കുന്നു..
മോദി ഇന്ന് 75 ആം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ വിപുലമായ പരിപാടികളാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. 41 ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകളും, ഡല്‍ഹിയില്‍ മാത്രമായി 5 പുതിയ ആശുപത്രി ബ്ലോക്കുകള്‍ക്കും പുറമെ വിവിധ വികസ പരിപാടികളും നാടിന് സമര്‍പ്പിക്കും..