Share this Article
ജൂണ്‍ 5; ഇന്ന് ലോക പരിസ്ഥിതി ദിനം
World Environment Day Today

ഇന്ന് ലോക പരിസ്ഥിതി ദിനം. പ്ലാസ്റ്റിക്ക് മലിനീകരണത്തിന് അറുതി വരുത്തുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം. ദക്ഷിണ കൊറിയയാണ് പരിസ്ഥിതി ദിന ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം. 


പാരിസ്ഥിതി സംക്ഷണത്തെക്കുറിച്ച് ലോകത്ത് അവബോധം വളര്‍ത്തുന്നതിനും ഇതിനായി കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് ഐക്യരാഷ്ട്ര സഭ 1972 ജൂണ്‍ അഞ്ചുമുതല്‍ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. ഓരേയൊരു ഭൂമി എന്ന പ്രമേയത്തോടെ 1973ലായിരുന്നു ആദ്യത്തെ പരിസ്ഥിതി ദിനാചരണം. തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി അവബോധ പരിപാടിയായി പരിസ്ഥിതി ദിനാഘോഷം മാറി. 


ഓരോ വര്‍ഷവും ഒരോ രാജ്യമാണ് പരിസ്ഥിതി ദിന ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായുള്ള പ്രചരണത്തിന് ഈ രാജ്യം നേതൃത്വം നല്‍കും. പ്ലാസ്റ്റിക്ക് മലിനീകരണത്തിന് അറുതി വരുത്തുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം. ദക്ഷിണ കൊറിയയാണ് ഇക്കുറി പരിസ്ഥിതി ദിന ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം. മലിനീകരണം, ജൈവവൈവിധ്യനഷ്ടം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പ്ലാസ്റ്റിക്ക് മലിനീകരണം മൂലം കൂടുതല്‍ വഷളാകുന്നു. 


പ്രതിവര്‍ഷം 11 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ജല ശ്രോതസുകളിലേക്ക് തള്ളപ്പെടുന്നത്. ലോകത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഇന്ത്യയിലാണെന്നാണ് കണക്കുകള്‍. ഓരോ വര്‍ഷവും 9.3 മുതല്‍ 9.5 ദശലക്ഷം ടണ്‍ വരെ പ്ലാസ്റ്റിക് മാലിന്യമാണ് രാജ്യത്ത് ഉണ്ടാകുന്നത്. പ്ലാസ്റ്റിക്ക് മലിനീകരണത്തിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയോടെയാണ് ഈ പരിസ്ഥിതി ദിനത്തെ ലോകം കാണുന്നത്. പ്ലാസ്റ്റിക്ക് മലിനീകരണത്തിന് അറുതിവരുത്തി നല്ലനാളേയ്ക്കായി ഒറ്റക്കെട്ടായി നില്‍ക്കാം എന്ന  സന്ദേശത്തോടെയാണ് പരിസ്ഥിതി ദിനം കടന്നുപോകുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories