കുമരകം ബോട്ട് ദുരന്തത്തിന് 23 വയസ്. അപകടത്തില്‍ പിഞ്ചുകുഞ്ഞടക്കം 29 പേരുടെ ജീവനാണ് പൊലിഞ്ഞത്. 2002 ജൂലൈ 27നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മുഹമ്മയില്‍ നിന്ന് പുലര്‍ച്ചെ 5.45ന് 29 യാത്രക്കാരുമായി പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ എ 53 തടി ബോട്ടാണ് കുമരകത്തിന് അടുത്തെത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ടത്.
9 മാസം പ്രായമായ കുഞ്ഞും 15 സ്ത്രീകളുമടക്കം 29 പേരുടെ ജീവനാണ് കായലിന്റെ ആഴങ്ങളില്‍ പൊലിഞ്ഞത്. യാത്രക്കാരില്‍ ഭൂരിഭാഗവും പതിവു യാത്രക്കാരായ മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു. നൂറോളം പേര്‍ മാത്രം സഞ്ചരിക്കേണ്ട ബോട്ടില്‍ ഇരട്ടിയിലധികം പേര്‍ കയറിയതാണ് അപകടത്തിന് ആക്കം കൂട്ടിയത്.