Share this Article
image
ഇന്ന് നഴ്‌സസ് ദിനം; ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനം

ആതുര ശുശ്രൂഷാ രംഗത്ത് സേവനത്തിന്റെ പര്യായവും, ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയുമായ ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഇന്ന്. ഈ ദിനം ലോകമെമ്പാടുമുളളവര്‍ നഴ്‌സസ് ദിനമായി ആചരിക്കുന്നു.

നമ്മുടെ നഴ്സുമാര്‍, നമ്മുടെ ഭാവി പരിചരണത്തിന്റെ സാമ്പത്തിക ശക്തി' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ആരോഗ്യ മേഖലയില്‍ നഴ്‌സുമാരുടെ സേവനം സമാനതകളില്ലാത്തതാണ്. നഴ്‌സിംഗ് മികവില്‍ സമ്പന്നമായ പാരമ്പര്യമാണ് കേരളത്തിനുള്ളത്.

ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്, നഴ്‌സിംഗ് എന്നത് സേവനം മാത്രമായിരുന്നെങ്കില്‍ ഇന്നത് ഒരു പ്രധാന തൊഴില്‍ മേഖലയായി മാറിയിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു യുദ്ധ മുഖത്തില്‍ നിന്നാണ് ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ ആധുനിക നഴ്‌സിംഗിന് അടിത്തറ പാകിയത്.

ഇന്ന് ലോകം മുഴുവന്‍ ജനിതകമാറ്റം സംഭവിച്ച പുതിയ രോഗാണുക്കളോടും കോവിഡ് പോലുള്ള മഹാമാരികളോടും പോരാടുന്ന നഴ്‌സുമാരിലും യോദ്ധാക്കളുമുണ്ട് രക്ത സാക്ഷികളുമുണ്ട്. നിപക്കെതിരെ പോരാടിയ സിസ്റ്റര്‍ ലിനിയും, കോവിഡില്‍ പോരാടിയ സിസ്റ്റര്‍ സരിതയും ഉള്‍പ്പെടെയുള്ളവരും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു. അവരുടെ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങള്‍ നഴ്‌സിംഗ് മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article