Share this Article
News Malayalam 24x7
'ഇന്ന് ഈസ്റ്റർ' ഉയർപ്പിന്റെ പ്രത്യാശയിൽ വിശ്വാസികൾ
EASTER IMAGE

യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഈസ്റ്ററിനോട് അനുബന്ധിച്ച് പള്ളികളില്‍  പാതിര കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.


പീഡാനുഭവത്തിനും കുരിശുമരണത്തിനും ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഒരു മൂന്നാം നാള്‍ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ ഈസ്റ്ററും.  പ്രത്യായുടെയും പ്രതീക്ഷയുടെയും ദിനം. ഈസ്റ്ററിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ ദേവാലയങ്ങളില്‍ പാതിര കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.


തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തിഡ്രലില്‍ നടന്ന പാതിരകുര്‍ബാനയ്ക്കും ഉയിര്‍പ്പ് ശുശ്രുക്ഷകള്‍ക്കും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി.


പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമ്മീസ് കതോലിക്ക ബാവയുടെ കാര്‍മ്മികത്വത്തിലായിന്നു തിരുക്കര്‍മ്മങ്ങള്‍ 


എറണാകുളം തിരുവാങ്കുളം സെന്റ് ജോര്‍ജ് പള്ളിയില്‍ ഉയിര്‍പ്പ് തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍  തട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി  കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ ചടങ്ങുകള്‍ക്ക്  നേതൃത്വം നല്‍കി. 


എറണാകുളം മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ യാക്കോബായ സഭ അധ്യക്ഷന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു പാതിരക്കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും


കോട്ടയം വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കി.


കോഴിക്കോട് ദേവമാത കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ദിന പാതിരക്കുര്‍ബാനയ്ക്കും ചടങ്ങുകള്‍ക്കും   കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മ്മികനായി . സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ബിഷപ്പുമാരും വൈദികരും ഈസ്റ്റര്‍ കുര്‍ബാനയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്‍കി.



 


 













നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories