മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ നീക്കം. പ്രതിപക്ഷ എം പിമാരോട് ഡല്‍ഹിയില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ഇന്ത്യ സഖ്യം പ്രതിഷേധത്തെ തുടര്‍ന്ന് കസ്റ്റഡിയിലായ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തേക്കും. അതിനിടെ പ്രതിഷേധത്തിന് അനുമതി തേടി സിജെപി ഡൽഹി പൊലീസിനെ ഇന്ന് സമീപിക്കും.