Share this Article
News Malayalam 24x7
ഇസ്‌ലാംമത വിശ്വാസികൾ ഇന്ന് നബിദിനം
Milad-un-Nabi Celebrations Across Kerala

മാനവികതയുടെയും കാരുണ്യത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നുനൽകിയ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കുന്നു. മസ്ജിദുകളും മദ്‌റസകളും കേന്ദ്രീകരിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നാം ഓണമായ ഉത്രാട ദിനത്തിലാണ് ഇത്തവണ നബിദിനം എത്തിയത് എന്നത് ആഘോഷങ്ങളുടെ ഇരട്ടി മധുരവും മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയുമായി മാറി.

പ്രവാചക പ്രകീർത്തനങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നാടും നഗരവും നബിദിന ലഹരിയിലാണ്. മദ്‌റസാ വിദ്യാർത്ഥികളും വിശ്വാസികളും അണിനിരന്ന വർണ്ണാഭമായ മീലാദ് റാലികൾ, ദഫ്മുട്ട്, മൗലിദ് പാരായണം, അന്നദാനം, പ്രാർത്ഥനാ സദസ്സുകൾ എന്നിവ വിവിധ മഹല്ലുകളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.


പ്രവാചകന്റെ ജീവിത മാതൃക ഉൾക്കൊണ്ട് കാരുണ്യവും പരസ്പര സ്നേഹവും സാഹോദര്യവും ജീവിതത്തിൽ പകർത്തണമെന്ന് മതപണ്ഡിതന്മാരും നേതാക്കളും ആഹ്വാനം ചെയ്തു. ഓണാഘോഷത്തിരക്കിനൊപ്പം നബിദിനാഘോഷങ്ങൾ കൂടി ചേർന്നതോടെ നാടെങ്ങും സൗഹൃദത്തിന്റെയും ഒരുമയുടെയും ഉൽസവാന്തരീക്ഷമാണ് ദൃശ്യമാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories