ആസൂത്രണ ബോര്‍ഡ് നിയമന പരീക്ഷയിലെ ക്രമക്കേടില്‍ പിഎസ്‌സിയെ കുടഞ്ഞ് ഹൈക്കോടതി. അന്വേഷണമോയി സഹകരിക്കാന്‍ കോടതി പി എസ് സി ക്ക് നിര്‍ദേശം നല്‍കി. ക്രമക്കേടിന് പിന്നില്‍ വന്‍ ഗൂഡാലോചന ഉണ്ടെന്നും കോടതി പറഞ്ഞു. 58 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതിരുന്നത് ഗുരുതര ക്രമക്കേടെന്ന് നിരീക്ഷിച്ച കോടതി ഇത് അഴിമതിയല്ലേ എന്ന് ചോദിച്ചു.