ട്രെയിനുകളിലെ ലോവര്‍ ബര്‍ത്തുകളില്‍ ഉറങ്ങുന്നതിനുള്ള റെയില്‍വേയുടെ സമയ നിയന്ത്രണം ശരിവച്ച് മദ്രാസ് ഹൈക്കോടതി. രാത്രി 10 മുതല്‍ രാവിലെ 6 വരെ അനുമതി നല്‍കിയ സര്‍ക്കുലറില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സ്ലീപ്പര്‍, തേര്‍ഡ് എസി കോച്ചുകളില്‍ 2017 മുതല്‍ നിലവിലുള്ള ഈ നിയമപ്രകാരം മറ്റ് സമയങ്ങളില്‍ മിഡില്‍ ബര്‍ത്ത് ഉപയോഗിക്കാന്‍ പാടില്ല. രോഗിയായ ഭാര്യയ്ക്ക് നേരത്തെ കിടക്കാന്‍ മറ്റ് യാത്രക്കാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ചെന്നൈ സ്വദേശിയായ ബാലസുബ്രഹ്‌മണ്യന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്.
യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടിഈ നിയന്ത്രണം മാറ്റാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, പ്രായമായവര്‍, രോഗികള്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവ് ലഭിക്കാന്‍ ട്രെയിനിലെ ടിടിഇയെയോ ആര്‍പിഎഫിനെയോ സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.