Share this Article
News Malayalam 24x7
ചരിത്രം കുറിച്ച് ആർട്ടെമിസ് 2 ദൗത്യം; ഓറയോണ്‍ പേടകം ചാന്ദ്ര ആകര്‍ഷണ വലയത്തില്‍
 Orion Spacecraft Enters Moon's Sphere of Influence in Artemis 2 Mission

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് എത്തുന്നതിന്റെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് നാസയുടെ ആർട്ടെമിസ് 2 ദൗത്യം. ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് (Sphere of Influence) ഒറയോൺ പേടകം വിജയകരമായി പ്രവേശിച്ചു. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഒരു പേടകം ചന്ദ്രന്റെ ഇത്രയും അടുത്തെത്തുന്നത്.

ഇന്ത്യൻ സമയം ഇന്ന് രാവിലെ 10:11-ഓടെയാണ് ഒറയോൺ ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച് ചന്ദ്രന്റെ ഗുരുത്വാകർഷണ പരിധിയിലേക്ക് കടന്നത്. ഇന്ന് രാത്രി 11:26-ഓടെ ഭൂമിയിൽ നിന്ന് ഏറ്റവും ദൂരെയുള്ള പോയിന്റിൽ പേടകം എത്തും. ഇത് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഒരു പേടകത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ ദൂരമായിരിക്കും. അപ്പോളോ 17 ദൗത്യത്തിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയാവുക.


നാല് സഞ്ചാരികളാണ് ഈ ദൗത്യത്തിലുള്ളത്. ചന്ദ്രനെ വലംവെച്ചുകൊണ്ടുള്ള 'ലൂണാർ ഫ്ലൈബൈ' (Lunar Flyby) ദൗത്യത്തിന്റെ ഭാഗമായി പേടകം നാളെ പുലർച്ചെ നാല് മണിയോടെ ചന്ദ്രന്റെ മറുഭാഗത്ത് എത്തും. ഈ സമയം ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള പേടകത്തിന്റെ വാർത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെടും. ചന്ദ്രന്റെ മറുഭാഗത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളും ദൃശ്യങ്ങളും ആർട്ടെമിസ് 2 പകർത്തും. ചന്ദ്രനെ വലംവെച്ച ശേഷം സംഘം ഭൂമിയിലേക്ക് മടങ്ങും. ഭാവിയിലെ ചന്ദ്രയാത്രകൾക്കും മനുഷ്യവാസം ഉറപ്പിക്കുന്നതിനും ഈ ദൗത്യം വലിയ സഹായമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories