Share this Article
News Malayalam 24x7
ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ച് ചാന്ദ്ര ദൗത്യം ആര്‍ട്ടെമിസ് 2
Artemis 2 Mission Update

നാസയുടെ ചരിത്രപരമായ ആർട്ടെമിസ് 2 ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കി ബഹിരാകാശ യാത്രികരുടെ സംഘം ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു. യുഎസ് സമയം ഏപ്രിൽ 10-നോ ഇന്ത്യൻ സമയം ഏപ്രിൽ 11-ന് പുലർച്ചെയോ പേടകം സുരക്ഷിതമായി ഭൂമിയിൽ ഇറങ്ങുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

യാത്രാപഥത്തിലെ നിർണ്ണായകമായ തിരുത്തലുകൾ ഉൾപ്പെടെയുള്ള എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയതോടെയാണ് സംഘം മടക്കയാത്ര തുടങ്ങിയത്. ദൗത്യത്തിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടം ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശനമാണ് (Re-entry). നേരത്തെ നടന്ന ആർട്ടെമിസ് 1 പരീക്ഷണ ദൗത്യത്തിൽ, ആളില്ലാ പേടകം തിരിച്ചിറക്കുന്ന വേളയിൽ ഹീറ്റ് ഷീൽഡിൽ ചെറിയ വിള്ളലുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഈ സാങ്കേതിക പ്രശ്നം യാത്രികരുടെ സുരക്ഷയെ ബാധിക്കില്ലെന്ന ഉറപ്പിലാണ് നാസ ആർട്ടെമിസ് 2 ദൗത്യവുമായി മുന്നോട്ട് പോയത്.


മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് ആർട്ടെമിസ് 2 വിക്ഷേപിച്ചത്. നിശ്ചയിച്ച പ്രകാരം ഏപ്രിൽ 11-ന് പേടകം ഭൂമിയിൽ ലാൻഡ് ചെയ്യുന്നതോടെ ശാസ്ത്രലോകം ഉറ്റുനോക്കുന്ന ഒരു വലിയ ദൗത്യത്തിന് കൂടി ശുഭപര്യവസാനമാകും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories