Share this Article
News Malayalam 24x7
ISRO കേന്ദ്രങ്ങളില്‍ പുതിയ മേധാവിമാരെ നിയമിച്ചു
ISRO Leadership Change

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയുടെ (ISRO) വിവിധ മുൻനിര കേന്ദ്രങ്ങളിൽ പുതിയ സ്ഥിരം ഡയറക്ടർമാരെ നിയമിച്ചു. തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC), ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (LPSC) എന്നിവയുൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലാണ് പുതിയ നിയമനം നടന്നിരിക്കുന്നത്. ഇതോടെ ഐഎസ്ആർഒയിലെ നേതൃമാറ്റത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയായി.വിഎസ്എസ്‌സിയുടെ പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവിനെയും, എൽപിഎസ്‌സിയുടെ മേധാവിയായി എൻ. ജയനെയും നിയമിച്ചു.

പ്രധാന കേന്ദ്രങ്ങൾക്ക് പുറമെ മഹേന്ദ്രഗിരി ഐപിആർസി (IPRC), തിരുവനന്തപുരം ഐഐഎസ്‌യു (IISU) എന്നിവിടങ്ങളിലും പുതിയ മേധാവിമാർ ചുമതലയേൽക്കും. ഐഐഎസ്‌യു മേധാവി സൗമ്യ നാരായണൻ വിരമിക്കുന്ന ഒഴിവിലേക്ക് ജോജി ചാപ്പൻ പുതിയ മേധാവിയായി ചുമതലയേൽക്കും. മഹേന്ദ്രഗിരി ഐപിആർസിയിൽ നിലവിലെ ഡയറക്ടർ അസീർ പാക്യരാജിന് പകരം നാരായൺ അപ്പുവാണ് പുതിയ ഡയറക്ടറാകുന്നത്. വരും ദിവസങ്ങളിൽ പുതിയ മേധാവിമാർ ഔദ്യോഗികമായി ചുമതലയേൽക്കുമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories