Share this Article
News Malayalam 24x7
ഊബറിനും ഓലയ്ക്കും റാപ്പിഡോയ്ക്കും തിരിച്ചടി; യാത്രയ്ക്ക് മുൻപുള്ള 'ടിപ്പ്' ഓപ്ഷൻ നിരോധിച്ച് കേന്ദ്ര സർക്കാർ
No Pre-Ride Tips

ഊബര്‍ ഉള്‍പ്പടെയുളള ഓണ്‍ലൈന്‍ വാഹനങ്ങള്‍ക്കും ട്രാവല്‍ ആപ്പുകള്‍ക്കെതിരെയും വിലക്കുമായി കേന്ദ്രം. യാത്ര ബുക്ക് ചെയ്യുമ്പോള്‍ വേഗം വാഹനം കിട്ടാനായി ടിപ്പ് നല്‍കാന്‍ ആവശ്യപ്പെടുന്നതിനെതിരായാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്.


ടിപ്പ് നല്‍കിയാല്‍ വേഗം വാഹനം ലഭിക്കുമെന്ന പ്രേരണ പാടില്ല .യാത്ര തുടങ്ങുന്നതിന് മുന്‍പ് ടിപ്പ് ഓപ്ഷന്‍ കാണിക്കരുത് എന്നിവയാണ് നിര്‍ദേശം.ഇത്തരത്തില്‍ മുന്‍കൂട്ടി ടിപ്പ് വാങ്ങുന്നത് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ശരിയല്ലെന്നും ജനങ്ങളെ ചൂഷണം ചെയ്യുന്നതിന് തുല്ല്യമാണെന്നുമാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

2025 ലെ മോട്ടോര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍ ഗൈഡ്‌ലൈന്‍ പ്രകാരമാണ് ടിപ്പ് വാങ്ങുന്നത് വിലക്കിക്കൊണ്ടുളള നിര്‍ദേശം വന്നത് . ഉപഭോക്താക്കള്‍ക്ക് അവരുടെ സംതൃപ്തി അറിയിക്കാന്‍ വേണ്ടി ഡ്രൈവര്‍മാര്‍ക്ക് പ്രതിഫലം നല്‍കുന്നത് മാത്രമായിരിക്കണം എന്നതാണ് ചൂണ്ടിക്കാണിക്കുന്നത്.ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ ഊബര്‍ , ഓല , റാപ്പിഡോ തുടങ്ങിയ പ്രമുഖ ആപ്പുകളെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തല്‍



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article