Share this Article
News Malayalam 24x7
ജൂണ്‍ 15 മുതല്‍ ട്രെയിനുകളുടെ സമയം മാറും
Konkan Railway Train Timings to Change from June 15

കൊങ്കൺ റെയിൽപ്പാതയിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ ജൂൺ 15 മുതൽ മാറ്റം വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. മഴക്കാലത്തെ സുരക്ഷ മുൻനിർത്തി ഒക്ടോബർ 20 വരെയാണ് മൺസൂൺ ടൈംടേബിൾ പ്രാബല്യത്തിലുണ്ടാകുക. മംഗള എക്സ്പ്രസ് ഉൾപ്പെടെ 37 ട്രെയിനുകളുടെ സമയത്തിലാണ് മാറ്റമുണ്ടാകുക.

പുതിയ സമയക്രമം അനുസരിച്ച് കേരളത്തിൽ നിന്ന് കൊങ്കൺ വഴി പോകുന്ന വണ്ടികൾ നിലവിലുള്ളതിനേക്കാൾ നേരത്തെ പുറപ്പെടും. അതേസമയം കൊങ്കൺ വഴി കേരളത്തിലേക്ക് വരുന്ന വണ്ടികൾ സാധാരണ സമയത്തേക്കാൾ വൈകിയാകും ലക്ഷ്യസ്ഥാനങ്ങളിൽ എത്തുക. നിലവിൽ എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടുന്ന മംഗള എക്സ്പ്രസ് പുതിയ സമയക്രമപ്രകാരം രാവിലെ 10.10-ന് എറണാകുളം ജങ്ഷനിൽ നിന്നും യാത്ര തിരിക്കും.


തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസിന്റെ തിരുവനന്തപുരത്തെ സമയത്തിൽ മാറ്റമുണ്ടാകില്ല. എന്നാൽ തുടർ സ്റ്റേഷനുകളിൽ വണ്ടി നിശ്ചയിച്ചതിലും നേരത്തെ എത്തും.


വർഷകാലത്ത് കൊങ്കൺ പാതയിൽ മണ്ണിടിച്ചിലും മറ്റ് അപകടങ്ങളും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വേഗത നിയന്ത്രിക്കുന്നതും സമയക്രമത്തിൽ മാറ്റം വരുത്തുന്നതും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വർഷംതോറും ഈ ക്രമീകരണം ഏർപ്പെടുത്തുന്നത്. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ പുതിയ സമയക്രമം മനസ്സിലാക്കി വേണം യാത്രകൾ പ്ലാൻ ചെയ്യാനെന്ന് റെയിൽവേ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article