Share this Article
News Malayalam 24x7
രാജ്യത്ത് ആദ്യമായി വികസിപ്പിച്ച സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം 1 ഇന്ന് വിക്ഷേപിക്കും
India's First Private Orbital Mission Set for Today

രാജ്യത്ത് ആദ്യമായി വികസിപ്പിച്ച സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം 1 ഇന്ന് വിക്ഷേപിക്കും.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ആദ്യ വിക്ഷേപണ പാഡില്‍ നിന്നാണ് വിക്ഷേപണം. ആഗമന്‍ എന്നാണ് ദൗത്യത്തിന് നല്‍കിരിക്കുന്ന പേര്. ഇന്ത്യന്‍ സമയം രാവിലെ 11:30-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് എന്ന സ്ഥാപനമാണ് റോക്കറ്റ് രൂപകല്‍പന ചെയ്തിട്ടുളളത്. 

പൂര്‍ണ്ണമായും തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് സ്വകാര്യ എയ്റോസ്പേസ് കമ്പനി വികസിപ്പിച്ചെടുത്ത ഒരു ഇന്ത്യന്‍ റോക്കറ്റ് ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഭ്രമണപഥത്തിലെത്താന്‍ ഒരുങ്ങുന്നത് ഇതാദ്യമായാണ്. വിക്ഷേപണത്തിന് മുന്നോടിയായി, വ്യോമ - നാവിക ഗതാഗത നിയന്ത്രണ ഏജന്‍സികള്‍ വ്യോമാതിര്‍ത്തിയും നാവിഗേഷനും സംബന്ധിച്ച മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിക്ഷേപണ വേളയില്‍ റോക്കറ്റിന്റെ സഞ്ചാരപഥത്തിലടക്കം നിയന്ത്രിത മേഖലകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories