കനത്ത മഴയെ തുടർന്ന് കർണാടകയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ സർവീസിൻ്റെ റൂട്ടിലും സമയക്രമത്തിലും മാറ്റം വരുത്തും. യദകുമാരി, ശ്രീബഗിലു എന്നീ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിഞ്ഞ് റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ബംഗളൂരു-കോഴിക്കോട് ട്രെയിൻ സർവീസ് താൽക്കാലികമായി റദ്ദാക്കി. ഈ റൂട്ടിലൂടെ കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴിതിരിച്ചുവിട്ടേക്കും. പാലക്കാട് വഴി തിരിച്ചുവിടാനാണ് റെയിൽവേ അധികൃതർ ആലോചിക്കുന്നത്. ഇതോടെ കാസർകോട്, കണ്ണൂർ ജില്ലകളിലുള്ളവർക്ക് കോഴിക്കോടെത്താനും തിരിച്ചുമുള്ള യാത്രകൾ ദുരിതമായി തീരും.