വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന് നോട്ടീസ് നല്‍കി സിയാല്‍. സ്‌പൈസ് ജെറ്റിന്റെ വിമാന സര്‍വീസുകള്‍ വ്യാപകമായി വൈകുന്നതിനെ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. ആഗസ്റ്റ് ഒന്നു മുതല്‍ വിമാന സര്‍വീസുകള്‍ വൈകിയിരുന്നു. കൃത്യതയോടെ സര്‍വീസ് നടത്തിയില്ലെങ്കില്‍ സ്ലോട്ട് പിന്‍വലിക്കുമെന്നാണ് താക്കീത്. വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് സിയാലിന് കുടിശികയായി ലഭിക്കാനുള്ളത് കോടികള്‍ ആണ്.