കൊങ്കണ്‍പാതയില്‍ ട്രെയിനുകളുടെ സമയം 21 മുതല്‍ മാറും. ജൂണ്‍ 15 മുതല്‍ നിലവിലുള്ള മണ്‍സൂണ്‍ ടൈംടേബിള്‍ ഒക്ടോബര്‍ 20-ന് അവസാനിക്കുന്നതോടെയാണ് ഈ മാറ്റം. ഇതോടെ മംഗള, നേത്രാവതി അടക്കമുള്ള ട്രെയിനുകളുടെ സമയത്തില്‍ മണിക്കൂറുകളുടെ മാറ്റം വരും. കേരളത്തില്‍നിന്നുള്ള തീവണ്ടികള്‍ നിലവിലുള്ളതിനേക്കാള്‍ വൈകി ഓടും. ഒക്ടോബര്‍ 21 മുതല്‍ ജൂണ്‍ 15 വരെ 110-120 കിലോമീറ്ററാണ് കൊങ്കണ്‍പാതയിലെ വേഗം. . മണ്‍സൂണ്‍ വേഗം 40-75 കിലോമീറ്ററാണ്. തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് രാവിലെ 9.15 ന് തന്നെ പുറപ്പെടും. എറണാകുളം-നിസാമുദ്ദീന്‍ മംഗളാ എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടും. എറണാകുളം ജങ്ഷന്‍ -അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ് രാത്രി 10.25-നും എറണാകുളം ജങ്ഷന്‍-പുണെ എക്‌സ്പ്രസ് രാവിലെ 5.15-നും തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് രാത്രി 7.15-നും പുറപ്പെടും. ട്രെയിനുകളുടെ സമയം തെറ്റില്ലാതെ അറിയാന്‍ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം പിന്തുടരണമെന്ന് റെയില്‍വേ അറിയിച്ചു.