Share this Article
News Malayalam 24x7
ജിഎസ്എല്‍വി F 17 ദൗത്യം നാളെ
SRO GSLV-F17 Mission Launch Tomorrow

'പിഎസ്എല്‍വി വിക്ഷേപണ പരാജയത്തിന് ശേഷമുള്ള ഐഎസ്ആര്‍ഒയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം നാളെ നടക്കും. ജിഎസ്എല്‍വി എഫ്-17 ദൗത്യം വെള്ളിയാഴ്ച പുലര്‍ച്ചെ 2:55-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിക്കുക. തന്ത്രപ്രധാനമായ ജിസാറ്റ്-1എ എന്ന ഭൗമനിരീക്ഷണ ഉപഗ്രഹത്തെയാണ് ജിഎസ്എല്‍വി എഫ് 17 ബഹിരാകാശത്ത് എത്തിക്കുക. പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ പ്രയോജനപ്പെടുന്ന ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടെ, എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള പ്രധാന ദൗത്യത്തിനാണ് ഐഎസ്ആര്‍ഒ തുടക്കം കുറിക്കുന്നത്. 2026 ജനുവരിയില്‍ പിഎസ്എല്‍വി-സി62 റോക്കറ്റ് തകര്‍ന്നതിനു ശേഷം ഈ വര്‍ഷം ഇതുവരെ മറ്റൊരു വിക്ഷേപണവും ഐഎസ്ആര്‍ഒ നടത്തിയിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിഎസ്എല്‍വി റോക്കറ്റുകള്‍ നേരിടുന്ന രണ്ടാമത്തെ തിരിച്ചടിയായിരുന്നു ഇത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories