ജിഎസ്എല്‍വി എഫ് 17 ദൗത്യം വിജയകരമായി പൂര്‍ത്തിയായതോടെ ഗഗന്‍യാന്‍ ദൗത്യവും വേഗത്തിലാക്കാനാണ് ഐഎസ്ആര്‍ഓയുടെ തീരുമാനം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ അഭിമാനകരമായ പദ്ധതിയാണ് ഗഗന്‍യാന്‍. ഇതിന്റെ ആദ്യഘട്ടമായ ഗഗന്‍യാന്‍ ആളില്ലാ ദൗത്യത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഐഎസ്ആര്‍ഒ ചെയ്ര്‍മാന്‍ വി നാരായണന്‍ പറഞ്ഞു. ഗഗന്‍യാന്‍ ആദ്യ ദൗത്യം ഈ കലണ്ടര്‍ വര്‍ഷം തന്നെ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വരുന്ന മാര്‍ച്ചിന് മുന്‍പ് 6 വിക്ഷേപണങ്ങള്‍ കൂടി ഐഎസ്ആര്‍ഓ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.