പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കുള്ള സൗദി എയർലൈൻസ്, ആകാശ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന സർവീസുകൾ ആണ് റദ്ദാക്കിയത്. കഴിഞ്ഞദിവസം റിയാദ് വിമാനത്താവളത്തിൽ ഉണ്ടായ ആക്രമണത്തെ തുടർന്ന് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങൾ റദ്ദാക്കിയത് എന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് യാത്ര ചെയ്യുന്ന എയർലൈൻസ് ഓഫീസുമായി ബന്ധപ്പെടണമെന്നും എയർപോർട്ട് അധികൃതർ നിർദ്ദേശം നൽകി.