Share this Article
ബുക്ക് ചെയ്തപ്പോൾ കിട്ടയത് ബെർത്ത് 54,പക്ഷേ ട്രെയിനിൽ ആകെയുള്ളത് 52 സീറ്റ്; ട്രെയിനിൽ ദുരനുഭവം
Train Passenger Faces Ordeal Over Seat Allocation

വാരാണസിയിൽ നിന്ന് ഗൊരഖ്പൂരിലേക്ക് ട്രെയിൻ കയറിയ യുവാവിന് റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായത് വിചിത്രമായ ദുരനുഭവം. ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ കൺഫേം ആയ 54-ാം നമ്പർ ബെർത്ത് അന്വേഷിച്ച് കോച്ചിൽ രാത്രി മുഴുവൻ തിരഞ്ഞെങ്കിലും അങ്ങനെയൊരു സീറ്റ് കണ്ടെത്താൻ യുവാവിന് കഴിഞ്ഞില്ല. ആ കോച്ചിൽ ആകെയുണ്ടായിരുന്നത് 52 ബെർത്തുകൾ മാത്രമായിരുന്നു എന്നതാണ് ഇതിന് കാരണം.ഇഷാൻ ബാജ്പേയ് എന്ന യാത്രക്കാരനാണ് തനിക്കുണ്ടായ ഈ അനുഭവം എക്സിലൂടെപങ്കുവച്ചത്. തനിക്ക് അനുവദിച്ച സീറ്റ് അന്വേഷിച്ച് കോച്ചിനുള്ളിലേക്ക് കയറുന്നതും അവിടെയുള്ള ബെർത്തുകൾ എണ്ണിനോക്കുന്നതുമെല്ലാം ഇഷാൻ പങ്കുവച്ച വീഡിയോയിലുണ്ട്. സംഭവത്തിൽ റെയിൽവേ ഹെൽപ്പ്‌ലൈനിൽ വിളിച്ച് പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ഇഷാന്റെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ആവശ്യമായ നടപടികൾ സ്വീകരിക്കാനായി വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയതായി റെയിൽവേ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories