Share this Article
News Malayalam 24x7
ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ കീശ കാലിയാകും; പിഴ ഇരട്ടി വാങ്ങാന്‍ റെയില്‍വേ
ndian Railways to Double Fine for Ticketless Travel

ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്നും ഈടാക്കുന്ന പിഴ തുക റെയിൽവേ ഇരട്ടിയാക്കി. നിലവിലുള്ള 250 രൂപ പിഴ ഇനി മുതൽ 500 രൂപയാക്കി ഉയർത്തും. പുതിയ പിഴ നിരക്കുകൾ വരും മാസം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ടിക്കറ്റില്ലാത്ത യാത്രക്കാർ അതത് യാത്രാനിരക്കിന് പുറമെ 500 രൂപ അധികമായി പിഴ ഒടുക്കേണ്ടി വരും.

സ്ത്രീകൾക്കായി സംവരണം ചെയ്ത കോച്ചുകളിലോ സീറ്റുകളിലോ അനധികൃതമായി പ്രവേശിക്കുന്ന പുരുഷന്മാർക്കെതിരെയും റെയിൽവേ കർശന നടപടി സ്വീകരിക്കും. ഇത്തരക്കാരിൽ നിന്നും 500 രൂപ മുതൽ 2,500 രൂപ വരെ പിഴ ഈടാക്കാനാണ് പുതിയ തീരുമാനം.


റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലോ ട്രെയിനുകളിലോ ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവർക്കും ഭിക്ഷാടനം നടത്തുന്നവർക്കും എതിരെയും നടപടികൾ കടുപ്പിച്ചു. ഇത്തരക്കാർക്ക് 2,000 രൂപ പിഴ ചുമത്തും. കുറ്റം ആവർത്തിക്കുന്ന പക്ഷം ഇവർക്ക് തടവ് ശിക്ഷയും ലഭിക്കാം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രെയിൻ യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമായാണ് റെയിൽവേയുടെ പുതിയ പരിഷ്കാരങ്ങൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories