ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ഒക്കെ തുറന്നാല്‍ ഇപ്പോള്‍ നേരെ അങ്ങ് 80 കളില്‍ എത്തിയ ഒരു ഫീലാണ്. തന്ത വൈബ് എന്ന് പറഞ്ഞിരുന്ന ജെന്‍സികള്‍ വരെ ഇപ്പോള്‍ 80-കളില്‍ താന്‍ എങ്ങനെയിരിക്കും?' എന്ന പുതിയ ട്രെന്‍ഡിന് പുറകെയാണ്.
ഒരു ഫോട്ടോ കൊടുത്താല്‍ മതി. പിന്നെ AI നമ്മളെ കൊണ്ടുപോകുന്നത് നേരെ 80കളിലേക്കാണ്. 80 കളില്‍ ഞാന്‍ എങ്ങനെ ഇരിക്കും കാണാന്‍ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത് പുതിയ AI ഫോട്ടോ ട്രെന്‍ഡാണ്. പഴയ ഫോട്ടോ ആല്‍ബങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ആനലോഗ് ക്യാമറ ഫ്രെയിമുകള്‍, വാം കളര്‍ ടോണുകള്‍, പഴയ ഹെയര്‍സ്‌റ്റൈലുകള്‍, ബെല്‍ബോട്ടം പാന്റുകള്‍, പ്രിന്റഡ് ഷര്‍ട്ടുകള്‍, ക്ലാസിക് സാരികള്‍. അങ്ങനെ 1980-കളില്‍ എടുത്തതാണെന്ന് തോന്നിപ്പിക്കുന്ന റെട്രോ ചിത്രങ്ങളാക്കി മാറ്റുന്ന ട്രെന്‍ഡാണ് ഇപ്പോള്‍ ജനപ്രിയമാകുന്നത്.
മുന്‍പും പല ആപ്പുകളും റെട്രോ ഫില്‍ട്ടറുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, ChatGPT ഉപയോഗിച്ചുള്ള ഈ റീക്രിയേഷന്‍ കൂടുതല്‍ സ്വാഭാവികവും കൃത്യതയുള്ളതുമാണ് എന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ കേവലം ഫോട്ടോകളില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ തരംഗം. ഇന്‍സ്റ്റഗ്രാം റീല്‍സിലും സ്റ്റോറികളിലും ഇത്തരം ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ പശ്ചാത്തലത്തില്‍ എണ്‍പതുകളിലെ ഹിറ്റ് മലയാളം, തമിഴ്, ഹിന്ദി പാട്ടുകളാണ് ആളുകള്‍ ഉപയോഗിക്കുന്നത്. ഇളയരാജയുടെയും എം.എസ്. വിശ്വനാഥന്റെയും രവീന്ദ്രന്‍ മാസ്റ്ററുടെയും പാട്ടുകളും ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ ഇടുപിടിച്ചിരിക്കുകയാണ്. നിങ്ങളുടെ ഒരു ക്ലിയര്‍ ഫോട്ടോ ചാറ്റ് ജിപിടിയില്‍ അപ്ലോഡ് ചെയ്ത് കൃത്യമായ ഒരു പ്രോംപ്റ്റ് നല്‍കിയാല്‍ ai നമ്മളെ നേരെ ആങ് 80 കളിലെ ലോകത്തില്‍ എത്തിക്കും.
പുതിയ തലമുറയ്‌ക്കൊപ്പം മന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും സെലിബ്രിറ്റികളും retro ട്രന്‍ഡ് ഏറ്റെടുത്തുകഴിഞ്ഞു. കോട്ടും സണ്‍ഗ്ലാസും ധരിച്ചുള്ള ചിത്രത്തിനൊപ്പം എന്നാല്‍ പിന്നെ ഞാനും എന്ന അടിക്കുറിപ്പോടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്റെ റെട്രൊ ചിത്രം പങ്കുവെച്ചത്. ഈ ട്രെന്‍ഡ് മന്ത്രി രമേശ് ചെന്നിത്തല തൂക്കിയെന്നാണ് കമന്റുകള്‍. മുന്‍ മന്ത്രി വി. ശിവന്‍കുട്ടിയും എഐ ചിത്രവുമായി രംഗത്തെത്തി. ഒപ്പം ശിവന്‍കുട്ടിയെ സുകുമാര കുറുപ്പിനോട് ഉപമിച്ചുള്ള കമന്റുകളും ചിത്രത്തിന് താഴെ നിറഞ്ഞു.
ലേറ്റായാലും എന്ന തലക്കെട്ടോടെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും, ട്രെന്‍ഡിനൊപ്പം ഞങ്ങളും എന്ന് കുറിച്ചുകൊണ്ട് എ.എ. റഹീം എം.പിയും ഭാര്യക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു. മന്ത്രിമാരായ എന്‍. ഷംസുദ്ദീന്‍, ടി. സിദ്ദിഖ്, പി.കെ. ബഷീര്‍ റോജി എം. ജോണ്‍, ഒ.ജെ. ജനീഷ് എന്നിവരും തങ്ങളുടെ ചിത്രങ്ങള്‍ പങ്ങകുവെച്ചിട്ടുണ്ട്. ഇതിനുപുറമെ മുഖ്യമന്ത്രി വി.ഡി. സതീശന്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ എന്നിവരുടെ ആരാധകര്‍ തയ്യാറാക്കിയ റെട്രോ ചിത്രങ്ങളും ഫാന്‍സ് പേജുകളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ എഐ റെട്രോ ട്രെന്‍ഡിനിടയില്‍ ഒരു ഒറിജിനല്‍ ലുക്കുമായി മന്ത്രി ഷിബു ബേബി ജോണ്‍ എത്തി. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പമുള്ള ചിത്രമാണ് മന്ത്രി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പമുള്ള ചിത്രമാണ് മന്ത്രി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ട്രെന്‍ഡിനൊപ്പം നീങ്ങാന്‍ ഞങ്ങള്‍ക്ക് AI യ്ക്ക് പുറകേ പോകേണ്ട കാര്യമില്ല.. ഞാനും ലാലുമൊക്കെ അന്നേ ട്രെന്‍ഡിയാ. ഇതാ ഒരു റിയല്‍ 90s ട്രെന്‍ഡ്. എന്ന തലക്കെട്ടോട് കൂടിയാണ് മന്ത്രി ചിത്രം പങ്കുവച്ചത്. സിനിമാ താരങ്ങളും ഈ നൊസ്റ്റാള്‍ജിക് എഐ തരങ്കത്തിന്റെ ഭാഗമായി. സിനിമാതാരങ്ങളായ ഷറഫുദ്ധീന്‍, മിയ, ഭാവന, നസ്ലീന്‍, കല്ല്യാണി പ്രിയദര്‍ശന്‍, പേര്‍ളി മാണി തുടങ്ങിയവരും തങ്ങളുടെ ട്രെന്‍ഡിനൊപ്പം ചേര്‍ന്നു.
മുന്‍പും വിന്റേജ്, 90s, Y2K തുടങ്ങിയ റെട്രോ ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നെങ്കില്‍, ഇപ്പോള്‍ 80കളിലേക്കുള്ള ഈ ടൈം ട്രാവല്‍ ആണ് ശ്രദ്ധ നേടുന്നത്. പഴയ കാലത്ത് ജീവിച്ചിട്ടില്ലാത്തവര്‍ക്ക് പോലും ആ കാലത്തെ ഒന്ന് അനുഭവിച്ചു നോക്കാന്‍ ഈ ട്രന്‍ഡിലൂടെ AI അവസരം നല്‍കുകയാണ്. ഒരുപക്ഷേ അതുകൊണ്ടുതന്നെയാകാം ഈ ട്രെന്‍ഡിന് ഇത്ര പെട്ടെന്ന് സ്വീകാര്യത ലഭിച്ചതും. ചുരുക്കത്തില്‍, സാങ്കേതികവിദ്യ വളര്‍ന്ന് ആധുനികതയുടെ ഉച്ചസ്ഥയില്‍ നില്‍ക്കുമ്പോഴും മനുഷ്യന്റെ മനസ്സ് എപ്പോഴും ഭൂതകാലത്തിന്റെ മനോഹരമായ ഓര്‍മ്മകളെ തിരയുന്നു എന്നതിന്റെ തെളിവാണ് ഈ ട്രെന്‍ഡ്. ടൈം മെഷീനില്ലാതെ ഭൂതകാലത്തിലേക്ക് തിരികെപ്പോകാനുള്ള ഈ കൊച്ചു പരീക്ഷണം സോഷ്യല്‍ മീഡിയ