Share this Article
News Malayalam 24x7
എയർ ഫ്രാൻസ് വിമാനങ്ങളിൽ പൈലറ്റുമാർക്കും മറ്റ് ക്രൂ അംഗങ്ങൾക്കും നിയന്ത്രണം
Air France

ഇസ്രയേലിലേക്ക് സർവീസ് നടത്തുന്ന എയർ ഫ്രാൻസ് വിമാനങ്ങളിൽ പൈലറ്റുമാർക്കും മറ്റ് ക്രൂ അംഗങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്നു. ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത 31 രാജ്യങ്ങളിലെ പൗരത്വമോ, ഇരട്ട പൗരത്വമോ ഉള്ള ജീവനക്കാരെ ഇസ്രയേൽ സർവീസിൽ നിന്ന് ഒഴിവാക്കണമെന്ന നിർദേശത്തെ തുടർന്നാണ് നടപടി. സർവീസ് നടത്തുന്ന രാജ്യങ്ങളിലെ പ്രവേശന നിയമങ്ങൾ പാലിക്കാൻ വിമാനക്കമ്പനി ബാധ്യസ്ഥരാണെന്ന് എയർ ഫ്രാൻസ് വക്താവ് വ്യക്തമാക്കി. പാകിസ്താൻ, ഇറാൻ, സൗദി അറേബ്യ, അൾജീരിയ, ടുണീഷ്യ തുടങ്ങി ഭൂരിഭാഗവും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരെയാണ് ഈ തീരുമാനം ബാധിക്കുക. സെപ്തംബർ 30ന് ഫ്‌ളൈ ദുബായ് വിമാനത്തിൽ നടന്ന അക്രമസംഭവത്തെ തുടർന്നാണ് ഇസ്രയേൽ ഗതാഗത മന്ത്രാലയം ഈ നിർദ്ദേശം വിദേശ വിമാനക്കമ്പനികൾക്ക് നൽകിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories