Share this Article
News Malayalam 24x7
രാജ്യത്ത് ടെലഗ്രാമിന് താൽക്കാലിക വിലക്കേര്‍പ്പെടുത്തി കേന്ദ്രം; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു
വെബ് ടീം
posted on 16-06-2026
1 min read
telegram

ന്യൂഡൽഹി:  നീറ്റ്- യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തില്‍ ജൂൺ 22 വരെ ടെലിഗ്രാമിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. പരീക്ഷാ നടത്തിപ്പിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായാണ് നടപടിയെന്നാണ് ഐടി മന്ത്രാലയം അറിയിക്കുന്നത്. നീറ്റ് പുനപരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.ഗൂഗിൾ പ്ലേ സ്റ്റോറിൽ ടെലിഗ്രാം ഇനി  ലഭ്യമാകില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ടെലിഗ്രാം നീക്കം ചെയ്തു. പുതിയതായി ഡൗൺലോഡ് ചെയ്യാനും സാധിക്കില്ല. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് ആണ് നടപടി.

നീറ്റ് (യുജി) പുനഃപരീക്ഷ നടക്കുന്ന ദിവസം മുതല്‍ ജൂൺ 22 വരെ ഇന്ത്യയിൽ ടെലി‌ഗ്രാം നിരോധിച്ചതായാണ് അറിയിപ്പ്. ജൂൺ 30 വരെ ടെലിഗ്രാമിന്‍റെ മെസ്സേജ് എഡിറ്റിങ് ഫീച്ചർ ലഭ്യമാകുകയുമില്ല. പരീക്ഷയ്ക്ക് ശേഷം ചോദ്യപേപ്പർ ചോർന്നതായി വ്യാജമായി തെളിവുണ്ടാക്കാൻ ഈ ഫീച്ചർ ദുരുപയോഗം ചെയ്തിരുന്നു. പോസ്റ്റ് ചെയ്ത സന്ദേശങ്ങൾ പിന്നീട് തിരുത്തി, നേരത്തെ ചോർന്നതാണെന്ന് വരുത്തിതീർക്കുന്ന രീതി തടയാനാണ് ഈ നടപടി.

നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന്റെ പ്രവര്‍ത്തനം താത്കാലികമായി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച് ഉത്തരവിറക്കിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories