സൗദി അറേബ്യയിലേക്കുള്ള സര്‍വ്വീസുകള്‍ ഇന്‍ഡിഗോ തല്‍ക്കാലത്തേക്ക് റദ്ദാക്കി.റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 17 വരേക്കാണ് റദ്ദാക്കിയത്. ഹൂതികള്‍ സൗദിയിലേക്ക് ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് നടപടി.യാത്രക്കാരുടെ സുരക്ഷക്കും ക്ഷേമത്തിനും ആണ് മുന്‍ഗണനയെന്ന് ഇന്‍ഡിഗോ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.