Share this Article
News Malayalam 24x7
മൂന്നാം തവണയും മാറ്റം; ആശ്വസിക്കാൻ അല്പസമയം മാത്രം; വീണ്ടും ലക്ഷം കടന്ന് സ്വർണവില
വെബ് ടീം
posted on 23-03-2026
1 min read
gold rate

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച മാത്രം സ്വർണവിലയിൽ മൂന്നാം തവണയും മാറ്റം. രാവിലെയും ഉച്ചയ്ക്കുമായി 7,560 രൂപയുടെ ഇടിവ് രേഖപ്പെടുത്തി ഒരു ലക്ഷത്തിന് താഴെ എത്തിയ സ്വർണവില വൈകിട്ടോടെ വീണ്ടും ലക്ഷം കടന്നു. പവന് 1,600 രൂപ വർധിച്ച് 1,01,080 രൂപയിലേക്കാണ് സ്വർണം വീണ്ടും ഉയർന്നത്. ഗ്രാമിന് 200 രൂപ കൂടി 12,635 രൂപയിലുമെത്തി.

രാവിലെ പവന് 4,360 രൂപയായിരുന്നു കുറഞ്ഞത്. പിന്നാലെ ഉച്ചയോടെ 3,200 രൂപയും പവന് കുറഞ്ഞിരുന്നു. ഇതോടെ സ്വർണവില 99,480 രൂപയായി ഇടിഞ്ഞിരുന്നു. ജനുവരിക്ക് ശേഷം ആദ്യമായാണ് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തുന്നത്.പിന്നാലെ ആശ്വസിക്കാൻ സമയം കിട്ടും മുൻപ് സ്വർണം വീണ്ടും ഒരു ലക്ഷം കടന്നിരിക്കുകയാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories